November 6, 2026

പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുശോചിച്ചു

0
IMG_20261014_214917
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി എം.പിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി. വയനാടിന്റെ തനതായ നെൽവിത്തുകൾ സംരക്ഷിക്കുന്നതിനും ആദിവാസികളുടെ തലമുറകളുടെ അറിവ് നിലനിർത്തുന്നതിനും വേണ്ടി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചതായി രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. വയനാടൻ ജനതയോടൊപ്പവും അദ്ദേഹത്തിന്റെ കുടുംബത്തോടും ഒപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും രാഹുൽ അറിയിച്ചു. നെല്ലിനെയും കൃഷിയെയും കുറിച്ചുള്ള അറിവിൽ വലിയ പ്രതിഭയായിരുന്നു ചെറുവയൽ രാമനെന്ന് പ്രിയങ്കാഗാന്ധി എം.പിയും സോഷ്യൽ മീഡിയയിൽ കുറിച്ചു. സ്വന്തം സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും വലിയ മൂല്യം മനസിലാക്കിയ അദ്ദേഹം, തന്റെ പൈതൃകത്തിൽ അഭിമാനിക്കുകയും അതു മുറുകെ പിടിച്ചുകൊണ്ട് ജീവിക്കുകയും ചെയ്തതായി പ്രിയങ്ക അനുശോചനസന്ദേശത്തിൽ വ്യക്തമാക്കി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *