October 10, 2026

ഡ്രൈഡേ: വില്‍പ്പനക്കായി സൂക്ഷിച്ച 19 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു

0
20230901_095346.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ വിനീഷും സംഘവും, വയനാട് എക്‌സൈസ് ഇന്റലിജന്‍സ് സംഘവും സംയുക്തമായി ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മേപ്പാടിയില്‍ നടത്തിയ പരിശോധനയില്‍ ലോട്ടറി കടയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 19 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടിച്ചെടുത്തു. കേസിലെ ഒന്നാം പ്രതി നെല്ലിമുണ്ട കുന്നത്ത്മന വീട്ടില്‍ മുരളി ഓടി രക്ഷപ്പെട്ടു. മദ്യം വില്‍പ്പനക്കായി സൂക്ഷിച്ചു വെക്കിന്നതിനു  സഹായം ചെയ്തുകൊടുത്ത കുറ്റത്തിന് രണ്ടാം പ്രതിയായ മേപ്പാടി പ്രവീണ്‍ നിവാസ് പ്രവീണ്‍കുമാര്‍ പി.എ (33)  അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ ജി.അനില്‍കുമാര്‍, രഘു എം.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍.കെ.എ, രഘു.വി, ജലജ എം.ജെ, ഡ്രൈവര്‍ പ്രസാദ് എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *