May 20, 2024

ആധുനിക കാലത്ത് ഗുരുദേവ ദർശനങ്ങളുടെ പ്രസക്തിയേറുന്നു; ഐ സി ബാലകൃഷ്ണൻ എം.എൽ.എ.

0
20230901 100409.jpg
പുൽപ്പള്ളി : ആധുനിക കാലഘട്ടത്തിൽ ശ്രീനാരായണഗുരു ദർശനങ്ങളുടെ പ്രസക്തി ഏറെ വർദ്ധിച്ചിട്ടുള്ളതായി ഐ സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. സെന്റർ പുൽപ്പള്ളി എസ്എൻഡിപി ശാഖാ യോഗത്തിലെ ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ഗുരു തന്റെ കൃതികളിലൂടെ മാനവ രാശിക്ക് പകർന്നുനൽകിയ വിശ്വശാന്തിയുടെ സാഹോദര്യ മതം ലോകസമാധാനത്തിനുള്ള സാധനാമന്ത്രമായി മാറിയിരിക്കുന്നു. ആത്മീയതയോടൊപ്പം സാധാരണ മനുഷ്യരുടെ ഭൗതിക ജീവിതവും കാണുവാൻ ഗുരുവിനെ കഴിഞ്ഞു. ശുചിത്വം ആരോഗ്യം വിദ്യാഭ്യാസം കൃഷി വ്യവസായം തൊഴിൽ കുടുംബ ജീവിതം എന്നിങ്ങനെ നാനാ മേഖലകളിൽ മനുഷ്യരാശി അനുഷ്ഠിക്കേണ്ടതായ ജീവിത രീതികളെക്കുറിച്ച് ഗുരു നൽകിയ ഉപദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കി മുന്നേറാൻ നമുക്ക് കഴിയണമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. സെന്റർ പുൽപ്പള്ളി എസ്എൻഡിപി ശാഖാ പ്രസിഡണ്ട് പി എൻ ശിവൻ അധ്യക്ഷത വഹിച്ചു.
   ചടങ്ങിൽമുതിർന്ന ശാഖ കുടുംബാംഗങ്ങളെ ആദരിച്ചു. സമൂഹ പ്രാർത്ഥന, ജയന്തി സമ്മേളനം,ചതയദിന ഘോഷയാത്ര, കലാസാംസ്കാരിക പരിപാടികൾ, അനീഷാ ദേവിയുടെ നേതൃത്വത്തിലുള്ള നാരായണീയം തിരുവാതിരക്കളി എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. പുൽപ്പള്ളി യൂണിയൻ അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി വൈസ് ചെയർമാൻ എ ആർ കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി.
 യൂണിയൻ കമ്മിറ്റി അംഗം അജികുമാർ മറ്റനായിൽ ശാഖ വൈസ് പ്രസിഡണ്ട് കെ ആർ ജയരാജ് ശാഖ ഭരണസമിതി അംഗങ്ങളായ മനോജ് ഇല്ലിക്കൽ സുരേന്ദ്രൻ കുണ്ടിൽ മോഹൻദാസ് കിഴക്കേ പുത്തൻപുര അനിൽകുമാർ, ഓമന കൂഞ്ഞംപ്ലാക്കിൽ പ്രവീൺ കളരിക്കൽ സുധീഷ് കുരിപ്പുറത്ത് ഉഷ ശ്രീനിവാസൻ , ശിവരാമൻ പാറക്കുഴി കുഞ്ഞൻ കുതിരപ്പുറത്ത്, തങ്കമ്മ കേശവൻ ആളാകടവിൽ അമ്മിണി കിരിപ്പാട്ട് ചിന്നു ചെല്ലപ്പൻ, പി കെ പ്രദീപ്,രാധാമണി വാരിശ്ശേരിയിൽ,സുകുമാരൻ കല്ലിങ്കൽ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *