August 2, 2026

സ്രാവൺ സിറിയക് ടി.സൈമന് യാത്രയയപ്പ് നൽകി

0
IMG_20230905_100407.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ബത്തേരി ബ്യൂറോ മാതൃഭൂമി റിപ്പോർട്ടറായി ചുമതല യേൽക്കുന്ന ശ്രാവൺ സിറിയക് ടി. സൈമന് വയനാട് സിറ്റി ക്ലബ് യാത്രയയപ്പ് നൽകി. പുൽപ്പള്ളി മാതൃഭൂമി റിപ്പോർട്ടർ സ്ഥാനത്തുനിന്നുമാണ് ബത്തേരി റിപ്പോർട്ടറായി ചുമതലയേൽക്കുന്നത്.
 പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു ' പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേഴ്സി ബെന്നി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി മുല്ലക്കൽ, രജിത്ര ബാബുരാജ്, പുൽപ്പള്ളി ക്ഷീരസംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി, പി.എ ഡിവൻസ്, ജോർജ് തട്ടാംപറമ്പിൽ, സി.ഡി ബാബു, എം.ബി ബാബു സംസാരിച്ചു.പുൽപ്പള്ളി തുരുത്തി മറ്റത്തിൽ പരേതനായ സിറിയക് ടി.സൈമന്റെയും ( സംഗീത അധ്യാപകൻ ) , ദീപ സൈമന്റെ യും മകനാണ് ശ്രാവൺ. ഭാര്യ :അമീറാ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *