August 2, 2026

കണ്ണോത്ത് മല ജീപ്പപകടം : മരിച്ചവരുടെയും പരുക്കേറ്റവരുടെയും വീടുകളില്‍ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു

0
IMG_20230905_100935.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കണ്ണോത്ത് മല ജീപ്പപകടത്തില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും വീടുകളില്‍ മുസ്ലിം ലീഗിന്റെയും വനിതാ ലീഗിന്റെയും ജില്ലാ-നിയോജക മണ്ഡലം നേതാക്കള്‍ സന്ദര്‍ശനം നടത്തി. ദുരന്ത ബാധിതര്‍ക്ക് ഭക്ഷ്യ കിറ്റുകളും ധന സഹായവും വിതരണം ചെയ്തു. ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ നേതാക്കള്‍ ഇവര്‍ക്ക് സര്‍ക്കാര്‍ മതിയായ സഹായം ഉടന്‍ പ്രഖ്യാപിക്കണമെന്നും കല താമസം ഉണ്ടായാല്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് പറഞ്ഞു. 
കേരളത്തില്‍ സമാന രീതിയില്‍ ഉണ്ടായ അപകടങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നഷ്ട്ട പരിഹാര മാതൃകയില്‍ കണ്ണോത്ത് മല അപകടത്തില്‍പ്പെട്ടവര്‍ക്കും നഷ്ട പരിഹാരം നല്‍കണം, തീര്‍ത്തും നിര്‍ധനരും അന്നന്ന് കൂലി തൊഴിലെടുത്ത് ജീവിക്കുന്നവരുമായ തൊഴിലാളി സ്ത്രീകളാണ് മരിച്ചത്. പലര്‍ക്കും നല്ലൊരു വീട് പോലുമില്ല. നഷ്ടപരിഹാരം നല്‍കുവാന്‍ സര്‍ക്കാര്‍ കല താമസം ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ജില്ലാ ജന സെക്രട്ടറി ടി മുഹമ്മദ്. ജില്ലാ സെക്രട്ടറിമാരായ സി കുഞ്ഞബ്ദുള്ള, ഹാരിസ് പടിഞ്ഞാറത്തറ. മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി പി മൊയ്തു ഹാജി. ജന സെക്രട്ടറി കെ സി അസീസ് കോറോം, കടവത്ത് മുഹമ്മദ്. വെട്ടന്‍ അബ്ദുല്ല ഹാജി.കുന്നോത്ത് ഇബ്രാഹിം ഹാജി പടയന്‍ റഷീദ്. വനിതാ ലീഗ് ജില്ലാ ജന സെക്രട്ടറി കെ കെ സി മൈമൂന, നിയോജക മണ്ഡലം പ്രസിഡന്റ് ആമിന സത്താര്‍. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം. ജന സെക്രട്ടറി ശിഹാബ് മലബാര്‍. ജലീല്‍ പടയന്‍ . തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡന്റ് പി എം ഇബ്രാഹിം. മുസ്ലിം ലീഗ് തവിഞ്ഞാല്‍ പഞ്ചായത്ത് ജന സെക്രട്ടറി മോയി കാസിം, മുനീര്‍ പാറക്കടവത്ത്, സമദ് കുന്നോത്ത്, വനിതാ ലീഗ് പഞ്ചായത്ത് ഭാരവാഹികളായ നദീറ നൗഷാദ്,കൈമാറുന്നിസ, സുലൈഖ ചാമക്കാലി, സുഹറ യൂസഫ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു ,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *