November 1, 2026

ടി സിദ്ധീഖ് എം.എല്‍.എ യുടെ ഈ വർഷത്തെ ‘സ്പാര്‍ക്ക്’ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

0
20230905_115455.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്, സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍, വിവിധ കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലെ പ്രവേശനം തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കിയും ഭൗതിക സാഹചര്യങ്ങളില്‍ മുന്നേറ്റം നടത്തിയും കൽപ്പറ്റയുടെ വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ ലക്ഷ്യം വക്കുന്നതാണ് സ്പാര്‍ക്ക് പദ്ധതി. നാഷണല്‍ മീന്‍സ് കം മെറിറ്റ് പരീക്ഷയില്‍ കല്‍പ്പറ്റ മണ്ഡലത്തിലെ വിജയശതമാനം ഗണ്യമായി ഉയര്‍ത്താന്‍ സ്പാര്‍ക്ക് പദ്ധതിക്ക് കഴിഞ്ഞു. വിവിധ പാഠ്യ-പാഠ്യേതര പദ്ധതികള്‍ തുടങ്ങിയവയിലേക്കും സ്പാര്‍ക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ്. കല്പറ്റ മണ്ഡലത്തിലെ സ്‌കൂളുകളില്‍ നടക്കുന്ന പരീക്ഷ വഴിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഇതിനായി സ്പാര്‍ക്ക് ടീം കല്‍പ്പറ്റ മണ്ഡലത്തിലെ സ്‌കൂളുകളില്‍ സ്‌ക്രീനിങ് ടെസ്റ്റ് നടത്തും, പരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികളെയാണ് സൗജന്യ പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാരുടെയും, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ചു നടന്നു. വിദ്യാഭ്യാസ മേഖലയില്‍ വിവിധ പദ്ധതികളിലൂടെ ഓരോ വര്‍ഷവും അക്കാദമിക, കായിക, കലാ രംഗങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നല്‍കി മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയാണ് സ്പാര്‍ക്കിന്റെ ലക്ഷ്യമെന്ന് എം എല്‍ എ പറഞ്ഞു. ഹയർ സെക്കന്ററി റീജിയണൽ ഡെപ്യുട്ടി ഡയറക്ടർ സന്തോഷ്‌ കുമാർ എം, വയനാട് ജില്ലാ പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്ര വ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ശരത് ചന്ദ്രൻ, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജിറ്റോ ലൂയിസ്, ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ തുടങ്ങിവരുമായി സംവദിച്ചു, കൽപ്പറ്റയുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച മുന്നേറ്റം നടത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. സ്പാർക്ക് ടീം അംഗങ്ങളായ സുനിൽ കുമാർ എം, ബിനീഷ് കെ ആർ, സെബാസ്റ്റ്യൻ പി ജെ തുടങ്ങിയവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *