June 13, 2026

കടുവക്കായി പനവല്ലിയില്‍ വ്യാപക തിരച്ചില്‍

0
20230907_085449.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനവല്ലി: പനവല്ലിയില്‍ നാടിനെ വിറപ്പിച്ച കടുവക്കായി വ്യാപക തിരച്ചില്‍. നോര്‍ത്ത് വയനാട് ഡിഎഫ് ഒ മാര്‍ട്ടിന്‍ ലോവലിന്റെ നിര്‍ദേശ പ്രകാരം 72 വനപാകരും പ്രദേശവാസികളായ പത്തുപേരുമാണ് തിരച്ചിലില്‍ പങ്കെടുത്തത്. മൂന്നു റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മൂന്നു ടീമുകളായി തിരിഞ്ഞായിരുന്നു തിരച്ചില്‍.കോളിച്ചുവട്, പനവല്ലി, സര്‍വാണി ഭാഗങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. കാടുപിടിച്ചു കിടക്കുന്ന സ്വകാര്യതോട്ടങ്ങളിലാണ് പ്രധാനമായും കടുവയെ തിരഞ്ഞത്.
കടുവയുടെ സാന്നിധ്യം പതിവായി അനുഭവപ്പെടുന്ന കോല്ലി കോളനിയുടെ പ്രദേശത്ത് നിന്നാണ് തിരച്ചില്‍ തുടങ്ങിയത്. ഇത് കാല്‍വരിഎസ്റ്റേറ്റ്, കോട്ടയ്ക്കല്‍ എസ്റ്റേറ്റ്, റസല്‍കുന്ന് പ്രദേശം എന്നിവിടുങ്ങളിലേക്കും നീണ്ടു. തിരച്ചിലിടയില്‍ കോട്ടയ്ക്കല്‍ എസ്റ്റേറ്റില്‍ മൂന്ന് കടുവകളുടെ കാല്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അമ്മക്കടുവയുടെയും രണ്ട് കുട്ടിക്കടുവകളുടെയുമാണെന്നാണ് വനംവകുപ്പിന്റെ നിഗമനം.
റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. രാകേഷ്, രമ്യ രാഘവന്‍, കെ. ഹാഷിഫ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി. അബ്ദുള്‍ ഗഫൂര്‍, ജയേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണനു പുറമേ നാട്ടുകാരായ കെ.ആര്‍. ജിതിന്‍, കെ.സി. നിതിന്‍, ബിജു പട്ടര്‍മഠം, സജി കോളിച്ചുവട് തുടങ്ങിയവരും തിരച്ചിലില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *