സി.ഐ.ടി.യു കലക്ടറേറ്റ് മാർച്ചിന്റെ ഭാഗമായി ജില്ല പ്രചരണ ജാഥ ഇന്ന്
മാനന്തവാടി : 13ന് നടത്തുന്ന നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) കലക്ടറേറ്റ് മാർച്ചിന്റെ ഭാഗമായി ജില്ല പ്രചരണ ജാഥ ഇന്ന് വൈകുന്നേരം അഞ്ചിന് മാനന്തവാടി പിലാക്കാവിൽ സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചീരാലിൽ തുടങ്ങുന്ന ജാഥ, ബത്തേരി, മീനങ്ങാടി, നടവയൽ, പനമരം, കമ്പളക്കാട്, പടിഞ്ഞാറത്തറ, പൊഴുതന, ചുണ്ട, മേപ്പാടി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം അഞ്ചിന് കൽപ്പറ്റയിൽ സമാപിക്കും. സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കെ റഫീഖ് സമാപനയോഗം ഉദ്ഘാടനം ചെയ്യും. സിഐടിയു ജില്ലാ സെക്രട്ടറി കെ സുഗതൻ, പി എം സന്തോഷ് കുമാർ എന്നിവർ പങ്കെടുക്കും. വിവിധ ജാഥ സ്വീകരണ കേന്ദ്രങ്ങളിൽ കെ സി ജബ്ബാർ, കെ വിനോദ്, കെ വി ഗിരീഷ് എന്നിവർ സംസാരിക്കും.നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാക്കുക, സെസ് കുടിശ്ശിക പൂർണ്ണമായും പിരിച്ചെടുക്കുക,
ആനുകൂല്യങ്ങളും പെൻഷനും കുടിശ്ശിക തീർത്ത് നൽകുക, കരിങ്കല്ല് മണൽക്ഷാമം പരിഹരിക്കുക, നിർമ്മാണ സാമഗ്രികളുടെ അന്വായമായ വിലവർധിപ്പിക്കൽ തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. ജാഥാ ക്യാപ്റ്റൻ: നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം മധു, വൈസ് ക്യാപ്റ്റൻ : പ്രസിഡൻ്റ് എം എ സുരേഷ്, മാനേജർ : ട്രഷറർ കെ വാസുദേവൻ.






Leave a Reply