വർണ്ണാഭമായ നൃത്തങ്ങളോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.
പുല്‍പ്പള്ളി: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പുല്‍പ്പള്ളി മേഖലയിലെ ഇരിപ്പൂട്, ചേപ്പില, കണ്ടാമല, വേടംങ്കോട്ട്, അരീക്കോട്, കാര്യംപാതിക്കുന്ന്, ചുണ്ടക്കൊല്ലി, കുളത്തൂര്‍, ആനപ്പാറ, പാക്കം, ചേകാടി, ആശ്രമക്കൊല്ലി, മീനംകൊല്ലി, കല്ലുവയല്‍ തുടങ്ങിയ
'കേന്ദ്രങ്ങളില്‍ നിന്നുള്ള ചെറു ശോഭാ യാത്രകള്‍ വൈകിട്ടോടെ താഴെയങ്ങാടി ചേടാറ്റിന്‍ കാവില്‍ സംഗമിച്ച് മഹാശോഭയാത്രയായി പുല്‍പ്പള്ളി നഗരം ചുറ്റി സീതാ ലവ-കുശ ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.തുടർന്ന് ദേവ് ദക്ഷ കലാക്ഷേത്ര ഡാൻസ് സ്കൂളിന്റെ നേതൃത്വത്തിൽ ടൗണിൽ ഉണ്ണികണ്ണൻമാരുടെ വർണ്ണാഭ മായ നൃത്തവും അവതരിപ്പിച്ചു.






Leave a Reply