June 20, 2026

സംസ്ഥാന ബോള്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 22,23,24 തീയതികളില്‍

0
20230909_114625.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: കേരള സംസ്ഥാന ബോള്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് 2023 സെപ്റ്റംബര്‍ 22,23,24 തീയതികളില്‍ പനമരത്ത് വെച്ച് നടത്തപ്പെടും. ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെയും പനമരം ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ആണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരണ യോഗം പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ടീച്ചര്‍ അധ്യക്ഷത വഹിച്ച യോഗംവയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.ടി സുബൈര്‍,ഷീമ മാനുവല്‍,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍,പി. ടി സുഭാഷ്,സി. കെ ചന്ദ്രഭാനു തുടങ്ങിയവര്‍ സംസാരിച്ചു.
കേരള സംസ്ഥാന ബോള്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് പനമരത്ത് വച്ച് നടത്തപ്പെടുന്നതിനായി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം ആസ്യ ടീച്ചറെ ചെയര്‍മാന്‍ ആയിട്ടുള്ള സംഘാടകസമിതി രൂപീകരിച്ചു.വര്‍ക്കിംഗ് ചെയര്‍മാനായി സുബൈറിനെയും ജനറല്‍ കണ്‍വീനറായി പി ടി സുഭാഷിനെയും തിരഞ്ഞെടുത്തു.ജനറല്‍ കണ്‍വീനറായി പിടി സുഭാഷിനെയും ട്രഷററായി ജോയിയെയും തെരഞ്ഞെടുക്കപ്പെട്ടു.ഫിനാന്‍സ് ചെയര്‍മാനായി നവാസ് സി എച്ചിനെയും കണ്‍വീനറായി ചക്കര നൗഷാദിനെയും തിരഞ്ഞെടുത്തു.ഭക്ഷണ 
 കമ്മറ്റി ചെയര്‍മാനായ ആഷിക് .കണ്‍വീനര്‍ നാസര്‍ കടത്തില്‍ എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ആയി അസീമിനെയും തെരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *