May 7, 2026

എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു

0
IMG_20230909_130835.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി ;മീനങ്ങാടി സെന്റ് മേരിസ് സൂനോറോ ദേവാലയത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാള്‍ സമാപിച്ചു. സമാപന സമ്മേളനം വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉല്‍ഘടനം ചെയ്തു. ചടങ്ങില്‍ പദ്മശ്രീ ചെറുവയല്‍ രാമന്‍,എം ജെ എസ് എസ് എ സെക്രട്ടറി സജീഷ് ടി വി വയനാട് ജില്ലയിലെ മികച്ച ഫുഡ് ബോള്‍ കോച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട സി പി ബിനോയ്, ഇടവകയിലെ പഠന മേഖലയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് മികച്ച കര്‍ഷകരായി തിരഞ്ഞെടുത്ത ദേവാലയത്തിലെ അഞ്ച് കര്‍ഷകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.മോര്‍ ബസലിയോസ് ചാരിറ്റബിള്‍ സംഘടന നിമിച്ചു നല്‍കിയ സ്‌നേഹ ഭാവനത്തിന്റെ താക്കോല്‍ ദാനം ബത്തേരി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാറും ചികിത്സ സഹായ വിതരണം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയനും നിര്‍വഹിച്ചു . ഇടവക വികാരി ഫാദര്‍ വര്‍ഗീസ് കക്കട്ടില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പള്ളി സെക്രട്ടറി കെ എം കുര്യക്കോസ് സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *