May 20, 2024

കണ്ണോത്തുമല ജീപ്പപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകണമെന്ന് ഡി.കെ.ടി.എഫ്.

0
20230909 140044.jpg
കൽപ്പറ്റ : കണ്ണോത്തുമല ജീപ്പപകടം സർക്കാർ വിരുദ്ധ നിലപാടിനെതിരെ പ്രത്യക്ഷ സമരത്തിലേയ്ക്ക് നീങ്ങുമെന്ന് ഡി.കെ.ടി.എഫ്. കേരളത്തെ നടുക്കിയ കണ്ണോത്തുമല ജീപ്പപകടവുമായി ബന്ധപ്പെട്ട് ഒമ്പത് സ്ത്രീ തൊഴിലാളികൾ ദാരുണമായി മരണപ്പെടുകയും മറ്റുളളവർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവർക്ക് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യം ഇനിയും നിഷേധിക്കരുത് 15 ലക്ഷം രൂപ വീതം മരണപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തിരമായി അനുവദിക്കുകയും അവരുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുകയും വേണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു..
 മരണപ്പെട്ടവരുടേയും, പരിക്കേറ്റവരുടേയും കുടുംബങ്ങൾ തൊഴിലാളി കുടുംബങ്ങളാണ്. നിത്യവൃത്തിയ്ക്ക് തോട്ടം മേഖലയിൽ കൂലിവേല ചെയ്തായിരുന്നു ഇവർ കുടുംബം പുലർത്തിയിരുന്നത്. ഇവരുടെ മരണത്തോടെ ഈ കുടുംബങ്ങൾ തീർത്തും അനാഥമായിരിക്കയാണ്. കുടുംബങ്ങളിയെ കുട്ടികളുടെ അധ്യയനം പോലും മുടങ്ങുന്ന സ്ഥിതിയിലുമാണ്. വാസയോഗ്യമായ വീടോ, വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് രേഖയോ, സഞ്ചാരയോഗ്യമായ വഴിയോ ഇവർക്കില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *