May 19, 2024

ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ മീറ്റിംഗ് നടത്തി

0
20230909 120157.jpg
പുൽപ്പള്ളി : പുൽപ്പള്ളി മേഖലയിൽ നിന്നും ഓടുന്ന കോൺട്രാക്റ്റ് കാര്യേജ് ബസുകൾ പിടിച്ചെടുക്കാൻ വയനാട് കെ. എസ്. ആർ. ടി.സി ക്ലസ്റ്റർ ഓഫീസർ ഇടപെടണമെന്നാ വശ്യവുമായി 

പുൽപ്പള്ളി ബസ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ മീറ്റിങ് നടത്തി .     
 പുൽപ്പള്ളി, പെരിക്കല്ലൂർ, പുൽപ്പളളി ,പാടിച്ചിറ, സീതാമൗണ്ട് മേഖലയിൽ നിന്നും ഓപ്പറേറ്റ് ചെയ്തു വരുന്ന കെ എസ് ആർ ടി സി സൂപ്പർ ക്ലാസ്സ് ബസുകളെ തകർക്കാൻ പെരിക്കല്ലൂർ, പുൽപ്പള്ളി മേഖലയിൽ നിന്നും സോണിയ, കൊച്ചിൻ എക്സ്പ്രസ്, എ വൺ ട്രാവൽസ്സ് മുതലായ രാത്രികാല ടൂറിസ്റ്റു ബസുകൾ സ്റ്റേജ് കാര്യർ സർവീസ് നടത്തുന്നതായും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . രാത്രി 08.30  മുതൽ രാത്രി 11.00 വരെ ഇടവേള സമയങ്ങളിൽ കോട്ടയം 1, എറണാകുളം 4, ബംഗളൂരു 1, തിരുവനന്തപുരം 1 ഈ ബസുകൾ എല്ലാം സുൽത്താൻ ബത്തേരി കെ എസ് ആർ ടി സി മുൻപിൽ നിന്നും യാത്രക്കാരെ കയറ്റി പാരലൽ സർവീസ് നടത്തുന്നു. ഈ  ബസുകൾ കാരണം ദിനം പ്രതി കെ എസ് ആർ ടി സിക്ക് നാല്  ലക്ഷം രൂപാ വരുമാന നഷ്ടം വരുന്നതായും മീറ്റിംഗിൽ അവതരിപ്പിച്ചു . മേൽ ബസുകൾക്ക് കെ എസ് ആർ ടി സി യുടെ ബോർഡും വച്ച് റിസർവേഷൻ ചെയ്തു കൊടുക്കുന്ന സ്വകാര്യ റിസർവേഷൻ കൗണ്ടറുകളും പൂട്ടിക്കണമെന്ന അവശ്യം ഉന്നയിച്ച് പുൽപ്പള്ളി ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം നടത്തി. പ്രോഗ്രാമിൽ സാബു ശിശിരം, വി.സി വിശ്വൻ, രവി പന്നിക്കാം തടത്തിൽ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *