September 16, 2026

ഹുബ്ബു റസൂൽ റബീഅ കാമ്പെയ്ൻ 2023 തുടക്കമായി

0
20230909_140525.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
തലപ്പുഴ: ചുങ്കം ഹിദായത്തുൽ ഇസ്‌ലാം ജമാഅത്ത് കമ്മറ്റിയുടെയും സ്വാഗത സംഘം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 ഹുബ്ബുറസൂൽ നബിദിന കാമ്പെയ്ൻ പ്രവർത്തനങ്ങൾക്ക് ചുങ്കം മഹല്ലിൽ തുടക്കം കുറിച്ചു. 
ക്യാമ്പയിൻ  കാലയളവിൽ തസ്കിയ്യത്ത് ഏരിയ സംഗമങ്ങൾ, ഗൃഹസന്ദർശനം, ലഘുലേഖ വിതരണം, മജ്ലിസുന്നൂർ വാർഷികവും, ദുആ മജ് ലിസും,പ്രഭാഷണവും നബി വായന (കൈപുസ്തക വിതരണവും പരീക്ഷയും സ്ത്രീകൾക്ക് )
മെഗാ മെഡിക്കൽ ക്യാമ്പ്, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, യൂത്ത് മീറ്റ് ചർച്ചാവേദികൾ, പ്രവാസി സംഗമം, ടീനേജ് മീറ്റ്, കാരണവർ സംഗമം, കലാ സാഹിത്യ മത്സരങ്ങൾ, പൊതുസമ്മേളനം തുടങ്ങിയവ നടക്കും.
ആദ്യ ഏരിയ സംഗമം കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം  ചെയ്തു. മഹല്ല് പ്രസിഡൻ്റ് എ, അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് നവാസ് ദാരിമി കൂളിവയൽ വിഷയാവതരണം നടത്തി. കമ്മറ്റി ഭാരവാഹികളായ ശിഹാബ് സഅദി, സമീർ ,മുനീർ ഹാജി, ബാവക്ക, ഹമീദ് ഹാജി ,ഉനൈസ് മുസ്ലിയാർ, ഹമീദ് ഹാജി, സൈതലവി തുടങ്ങിയവർ സംസാരിച്ചു.
മഹല്ല് സെക്രട്ടറി മുജീബ് റഹ്മാൻ മംഗലശ്ശേരി സ്വാഗതവും ജോ: കൺവീനർ അമീൻ അഞ്ചു കണ്ടൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *