August 3, 2026

കെ.ജി.എഫ് ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ്ബ് ആരംഭിച്ചു

0
IMG_20230912_121004.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഒണ്ടയങ്ങാടി: മാനന്തവാടി നഗരസഭയിലെ ഏഴാം ഡിവിഷനിലെ എടപ്പടിയില്‍ കെ.ജി.എഫ് (കൃപ ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ്) ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ്ബ് ആരംഭിച്ചു. മാനന്തവാടി മനഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ശ്യാംജിത്ത് സി എസ് അധ്യക്ഷതവഹിച്ചു.സെക്രട്ടറി സ്റ്റെബിന്‍ കെ.സെബാസ്റ്റ്യന്‍, രാമചന്ദ്രന്‍, അംഗണ്‍വാടി ടീച്ചര്‍ ലൗലി പൗലോസ് എന്നിവര്‍ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന തൈ നടീല്‍ കര്‍മ്മം പ്രദേശവാസിയായ കൂട്ടുങ്ങല്‍ ചാക്കോ കി.പി നിര്‍വഹിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് പായസ വിതരണവും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *