August 27, 2026

കല്‍പ്പറ്റ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള അധികാരത്തര്‍ക്കം:സിപിഐഎമ്മിന്റെ മേല്‍ ചാരി പരിഹരിക്കാന്‍ ശ്രമിക്കേണ്ടെന്ന് സിപിഐഎം കല്‍പ്പറ്റ ഏരിയാ കമ്മിറ്റി

0
IMG_20230913_094400.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള കല്‍പ്പറ്റ നഗരസഭയിലെ അധികാരത്തര്‍ക്കം സിപിഐഎമ്മിന്റെമേല്‍ ചാരി പരിഹരിക്കാന്‍ ശ്രമിക്കേണ്ടെന്ന് സിപിഐഎം കല്‍പ്പറ്റ ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. കോണ്‍ഗ്രസ് തര്‍ക്കത്തില്‍ നഗരസഭാ ഭരണം സ്തംഭിച്ചു. ചെയര്‍മാന്‍ സ്ഥാനത്തിനുവേണ്ടി മാസങ്ങളായി നേതാക്കള്‍ പോരടിക്കുകയാണ്. തെരഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ നേതൃത്വത്തിനുപോലും കഴിയാത്ത ദയനീയ കാഴ്ചയാണ്. അര്‍ഹതപ്പെട്ട സ്ഥാനം ഏറ്റെടുക്കാനാകാതെ ലീഗ് പ്രതിനിധിയോട് ചെയര്‍മാന്‍ പദവിയില്‍ തുടരാന്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസിന്റെ കഴിവില്ലായ്മ മറച്ചുവയ്ക്കാനാണ് സിപിഐ എമ്മിനുനേരെ ആരോപണം ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുമായി ഒരുവിധത്തിലുള്ള ചര്‍ച്ചയും സിപിഐ എം നടത്തിയിട്ടില്ലെന്നും നേരിന്റെ പാതയാണ് പാര്‍ട്ടിയുടേതെന്നും സിപിഐഎം. കോണ്‍ഗ്രസിന്റെ തമ്മില്‍തല്ല് പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്ന മാധ്യമങ്ങള്‍ അതിലേക്ക് സിപിഐ എമ്മിനെ വലിച്ചിഴയ്ക്കേണ്ട. തര്‍ക്കം പരിഹരിച്ച് ഭരണം നടത്താനാകുന്നില്ലെങ്കില്‍ യുഡിഎഫ് ഭരണസമിതി രാജിവയ്ക്കണമെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *