August 2, 2026

ചെയർമാൻ സ്ഥാനത്തിലെ കോൺഗ്രസ് ടേം തർക്കം ;കൽപ്പറ്റ നഗരസഭ ഇടതുപാളയത്തിലേക്ക് ?

0
IMG_20230913_094400.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :രണ്ടര വർഷം കഴിയുംമ്പോൾ കോൺഗ്രസിന് ലഭിക്കേണ്ട കൽപ്പറ്റ നഗരസഭ ചെയർമാൻ സ്ഥാനം പാർട്ടിക്കുള്ളിലെ മൂപ്പിള തർക്കത്തെ തുടർന്ന് നീളുന്നു. യു.ഡി.എഫ് ധാരണ പ്രകാരം രണ്ടര വർഷം ലീഗ് തുടർന്ന് കോൺഗ്രസ് എന്നാണ്. രണ്ടാം ടേമിലെ രണ്ടര വർഷം, രണ്ട് കോൺഗ്രസ് കൗൺസിലർമാർക്ക് പങ്കിട്ടതാണ് അനിശ്ചിതാവസ്ഥക്ക് കാരണം. രണ്ടര വർഷത്തിലെ ആദ്യ ടേം തനിക്ക് തന്നെവേണമെന്ന വാശിയിലാണ് കോൺഗ്രസ് കൗൺസിലർമാർ .ഇല്ലെങ്കിൽ പാർട്ടി വിട്ട് ഇടതുപാളയത്തിൽ ചേരുമെന്നാണ് മുന്നറിയിപ്പ്. ടി.ജെ ഐസക്, പി.വിനോദ് കുമാർ എന്നീ കൗൺസിലർമാർ തമ്മിലാണ് തർക്കം
ജില്ലാ കോൺഗ്രസ് ' കമ്മിറ്റി മൂന്ന് തവണ അനുരഞ്ജന ചർച്ച നടത്തിയിട്ടും തീരുമാനം ആയിട്ടില്ല.  
യുഡിഎഫ് ധാരണ പ്രകാരം മുസ്‌ലിം ലീഗിലെ കേയംതൊടി മുജീബ് ആദ്യ ടേമിലെ രണ്ടര വർഷത്തിനു ശേഷം ജൂൺ 30ന് രാജിവയ്ക്കേണ്ടതായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് എമിലി ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെപിസിസി മുൻ സെക്രട്ടറി ടി.ജെ. ഐസക്കിന് ഒന്നര വർഷവും മടിയൂർ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി.വിനോദ്കുമാറിന് ഒരു വർഷവും എന്നാണ് കോൺഗ്രസിലെ ധാരണ. ആദ്യ ടേം വേണമെന്ന ആവശ്യം ഇരുവരും ഉയർത്തിയതോടെയാണു പ്രതിസന്ധി .അതേസമയം തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് മെമ്പറായ വിനോദ് കുമാർ പാർട്ടി വിടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തന്നോടൊപ്പം രണ്ട് മെമ്പർമാർ കൂടെ വരുമെന്നാണ് അവകാശം .അങ്ങനെ സംഭവിച്ചാൽ ഭരണം എൽ.ഡി.എഫിൻ്റെ കയ്യിലെത്തും
28 അംഗ നഗരസഭാ കൗൺസിലിൽ യുഡിഎഫിന് 15, എൽഡിഎഫിന് 13 വീതം അംഗങ്ങളാണുള്ളത്. യുഡിഎഫിൽ ലീഗിന് 9, കോൺഗ്രസിന് 6 അംഗങ്ങൾ വീതമാണ്. ഇതിൽ 3 പേരുടെ വീതം പിന്തുണയാണ് ഐസക്കും വിനോദ്കുമാറും അവകാശപ്പെടുന്നത്. എൽഡിഎഫിൽ സിപിഎം 9, സിപിഐ 2, എൽജെഡി 2 എന്നിങ്ങനെയാണ് കക്ഷിനില.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *