July 14, 2026

കളിയും കുസൃതിയും നിറഞ്ഞ കുഞ്ഞുങ്ങളുടെ ലോകത്തേക്ക് ചിരിയോടെ പോലീസുകാർ: കൽപ്പറ്റ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് വിദ്യാർത്ഥികൾ

0
20230914_095741.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഫലാ ഗ്രീന്‍ വാലി സ്‌കൂളിലെ 70-ഓളം പ്രീ പ്രൈമറി വിദ്യാര്‍ത്ഥികൾ അദ്ധ്യാപകര്‍ക്കൊപ്പം കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു.
 കാക്കി യൂണിഫോം ധരിച്ച പോലീസുകാരെ കണ്ടപ്പോൾ കുരുന്നുകൾ ഒന്ന് അമ്പരന്നെങ്കിലും ഒട്ടും ഭയപ്പാട് കാണിക്കാതെ കൗതുകത്തോടെ അവരെല്ലാം വീക്ഷിച്ചു. കുട്ടികളെ കുശലമന്വേഷിച്ചും മിഠായികള്‍ നല്‍കിയും പോലീസുകാര്‍ കൈയിലെടുത്തു. ഇതോടെ, കളിചിരികളുമായി കുട്ടികള്‍ പോലീസുകാരോട് കൂട്ടുകൂടി. 
കല്‍പ്പറ്റ ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ ടി.എ അഗസ്റ്റിനും സംഘവും പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ലളിതമായി കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. ലോക്കപ്പും തോക്കും ലത്തിയുമെല്ലാം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. രാപകൽ വ്യത്യാസമില്ലാതെ ജനങ്ങൾക്ക്‌ വേണ്ടി ക്രമസമാധാനപാലന ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് കുട്ടികള്‍ പൂച്ചെണ്ടുകള്‍ സമ്മാനിച്ചു. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എ. അബ്ദുള്‍ കലാം, അനീഷ്,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടമാരായ റഫീക്ക്, ഹംസ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരിജ, ടി.കെ. നജീബ്, സിവിൽ പോലീസ് ഓഫീസർമാരായ സുധി, ലിന്‍രാജ്, , സുനിത എന്നിവരും കുട്ടികൾക്ക് വിവരങ്ങൾ പകരാൻ ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *