June 20, 2026

സൗജന്യ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ് ആരംഭിച്ചു നിങ്ങളുടെ യോഗ്യത എസ്എസ്എൽസി മാത്രമാണോ? ഒട്ടും പരിഭ്രമിക്കേണ്ട, ഈ കോഴ്സ് തികച്ചും സൗജന്യമാണ്

0
20230914_175228.jpg
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: നബാർഡിന്റെ സഹായത്തോടെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റീയേഴ്‌സും കേന്ദ്രസർക്കാറിന് കീഴിലുള്ള നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപറേഷന്റെ അംഗീകാരമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ് ആരംഭിച്ചു. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നബാർഡ് വയനാട് ജില്ലാ അസിസ്റ്റന്റ് ജനറൽ മാനേജർ ജിഷ വടക്കൻപറമ്പിലിന്റെ സാന്നിധ്യത്തിൽ മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി എൻ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തികച്ചും സൗജന്യമായി നടത്തുന്ന ഈ കോഴ്സിന്റ ദൈർഘ്യം ആറു മാസമാണ്. എസ് എസ് എൽ സി യോഗ്യതയുള്ള 18 നും 35നും ഇടയിൽ പ്രായമുള്ള ആർക്കും ഇതിന് അപേക്ഷിക്കാം. കേവലം ആറ് മാസം കൊണ്ട് ആരോഗ്യ മേഖലയിൽ ഒരു പ്രൊഫഷണൽ ആകാം എന്നത് ഈ കോഴ്‌സിന്റെ പ്രത്യേകതയാണ്. ഡിജിഎം സൂപ്പി കല്ലങ്കോടൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡി ജി എം ഡോ. ഷാനവാസ്‌ പള്ളിയാൽ, ആസ്റ്റർ വളന്റീർസ് മലബാർ മേഖല ലീഡ് മുഹമ്മദ്‌ ഹസീം ആസ്റ്റർ, ചീഫ് നഴ്സിംഗ് ഓഫീസർ ഗിരീഷ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.കൂടുതൽ വിവരങ്ങൾക്ക് 9744282362 ൽ വിളിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *