July 12, 2026

മെത്രാഭിഷേക വാർഷികവും കൂട് ഗൈഡൻസ് സെൻ്റർ കട്ടിളവെപ്പും നടത്തി

0
20230914_175850.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് തിരുമേനിയുടെ പ്രഥമ മെത്രാഭിഷേക വാർഷികം വിപുലമായ പരിപാടികളോടെ നടന്നു. നല്ലൂർനാട് ജില്ലാ കാൻസർ സെൻ്ററിലെത്തുന്ന രോഗികൾക്ക് വേണ്ടി നിർമിക്കുന്ന കൂട് ഗൈഡൻസ് സെൻ്ററിൻ്റെ കട്ടിളവെപ്പ് കർമവും നടന്നു. പാതിരിച്ചാലിൽ നടന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴ അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി. പ്രദീപ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, പഞ്ചായത്ത് അംഗങ്ങളായ ലത വിജയൻ , ഉഷ വിജയൻ , ഭദ്രാസന ജോ. സെക്രട്ടറി ബേബി വാളങ്കോട്ട്, വൈദിക സെക്രട്ടറി ഫാ. ജയിംസ് വൻമേലിൽ തുടങ്ങിയവർ പ്രസംഗിച്ചു. എംജെഎസ്എസ്എ മലബാർ ഭദ്രാസനം നടന്നുന്ന 'കൂടിന് കുരുന്നുകളുടെ കൂട്ട് ' പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് തിരുമേനി നിർവഹിച്ചു. കൂട് ചാരിറ്റിയിൽ നിന്നുള്ള ധനസഹായ വിതരണവും ചടങ്ങിൽ നടന്നു. കൂട് ഡയറക്ടർ ഫാ. ബിജുമോൻ ജേക്കബ്, സെക്രട്ടറി ജോൺ ബേബി, ട്രഷറർ ബിനു മാടേടത്ത്, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. എൽദൊ കൂരൻ താഴത്ത് പറമ്പിൽ , ഫാ. ഷിൽസൺ മത്തോക്കിൽ, ബൈജു കോറോം, പുതുശ്ശേരിക്കടവ് സെന്റ് ജോർജ് പള്ളി വികാരി ഫാ. ബാബു നീറ്റുങ്കര തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *