ലോൺ തിരിച്ചടവ് മുടങ്ങി, അജ്ഞാത നമ്പറിൽ നിന്ന് കുടുംബാംഗങ്ങളുടെ അശ്ലീല ചിത്രങ്ങൾ ലഭിച്ചു: കേണിച്ചിറ സ്വദേശി ആത്മഹത്യ ചെയ്തു

കേണിച്ചിറ: ലോൺ ആപ്പ് ഭീഷണിയിൽ മനംനൊന്ത് കേണിച്ചിറ സ്വദേശി ആത്മഹത്യ ചെയ്തു. ലോട്ടറി വില്പനക്കാരൻ ആയ കേണിച്ചിറ ചിറകോണത്ത് അജയരാജൻ ആണ് ജീവനൊടുക്കിയത്. ലോൺ തിരിച്ചടവ് മുടങ്ങിയതോടെ കുടുംബാംഗങ്ങളുടെ വ്യാജ അശ്ലീല ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ചിരുന്നു. ഇതിന്റെ മനോവിഷമമാണ് അജയ് രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞദിവസമാണ് ഇത്തരത്തിൽ വ്യാജ ചിത്രങ്ങൾ അജ്ഞാത നമ്പറിൽ നിന്നും ലഭിച്ചത്.
വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും, ലഭിച്ചതെല്ലാം പ്രാഥമിക വിവരങ്ങൾ മാത്രമാണെന്ന് കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള മീനങ്ങാടി സി ഐ ബിജു ആന്റണി പറഞ്ഞു.



Leave a Reply