September 15, 2024

അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി വിളമ്പരജാഥ നടത്തി

0
Img 20230917 120441.jpg
പനമരം: അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി [സ] യുടെ ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി വിളമ്പരജാഥ നടത്തി. വിവിധ പരിപാടികളോടെ പനമരം ബദ്‌റുല്‍ ഹുദയില്‍ നടക്കുന്ന മീലാദ് ക്യാമ്പയിന്‍ വിളമ്പരം ചെയ്തു കൊണ്ടും പുണ്യ മാസത്തെ സ്വാഗതം ചെയ്തുകൊണ്ടുമാണ് ബദ്‌റുല്‍ ഹുദാ വിദ്യാര്‍ഥികള്‍ വിളമ്പര റാലി നടത്തിയത്. പനമരം ടൗണിൽ നടന്ന പരിപാടിയിൽ പി.ഉസ്മാന്‍ മൗലവി, ഇബ്രാഹീം സഖാഫി, റഷീദുദീന്‍ ഇര്‍ഫാനി, നൗഫല്‍ അഹ്‌സനി, ഫായിസ് അദനി, ഹനീഫ സഖാഫി, ഹാഫിള് സഈദലി ഹാഷ്മി, മുബശീര്‍ കുണ്ടാല എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *