കെബി ഗണേഷ് കുമാറിന് ജില്ലയിൽ കിട്ടുന്ന പിന്തുണ കോൺഗ്രസ് ആശങ്കയോടെ കാണുന്നുവെന്ന് ആരോപണം
പനമരം : കേരള കോൺഗ്രസ് ബിയുടെ പോസ്റ്ററുകൾ നശിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ഫ്രണ്ട് ബി പ്രവർത്തകർ. ജില്ലയിൽ കെബി ഗണേഷ് കുമാറിന് കിട്ടുന്ന ജന പിന്തുണയിൽ വിറളി പിടിച്ച് കോൺഗ്രസ് ചെയ്‍തത് എന്ന് യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് ശ്യാം ജില്ലാ സെക്രട്ടറി വിഗേഷ് എന്നിവർ ആരോപിച്ചു.
അതേസമയം പനമരം പഞ്ചായത്തിൽ പാർട്ടിക്ക് ലഭിക്കുന്ന സ്വീകാര്യത കോൺഗ്രസ് ആശങ്കയോട് കൂടിയാണ് കാണുന്നതെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു ശക്തിയെകിക്കൊണ്ട് ശക്തമായ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുമെന്നും കേരള യൂത്ത് ഫണ്ട് ബി വയനാട് ജില്ലാ കമ്മിറ്റി പ്രഖ്യാപനം നടത്തി. ജില്ലാ ട്രഷറർ പത്മനാഭൻ വൈസ് പ്രസിഡന്റ് ഷെഫീഖ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.






Leave a Reply