July 10, 2026

2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു

0
IMG_20230919_192135.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: 2024 ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകനുകളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തില്‍ നടത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് ജയകുമാരന്‍, എഫ്.എല്‍.സി സൂപ്പര്‍വൈസര്‍ തുളസീധരന്‍ എന്നിവര്‍ പങ്കെടുത്തു. ബി.ഇ.എല്‍ എഞ്ചിനീയര്‍മാരാണ് എഫ്.എല്‍.സി ചെയ്യുന്നത്. 910 ബാലറ്റ് യൂണിറ്റും, 778 കണ്‍ട്രോള്‍ യൂണിറ്റും 835 വിവിപാറ്റുമാണ് ഇലക്ഷന്‍ കമ്മീഷന്‍ ആദ്യഘട്ട പരിശോധനക്കായി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *