സെപ്റ്റംബർ 24 ന് പൂതാടി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള താഴമുണ്ട കുരിശുപള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് പുന:സ്ഥാപിക്കലും പ്രഥമ വി.കുർബ്ബാനയും ഞായറാഴ്ച നടക്കും. വൈകുന്നേരം 6.30 ന് മലബാർ ഭദ്രാസനാധിപൻ അഭി.ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തയാണ് കർമ്മം നിർവഹിക്കുന്നത്.
അതേസമയം ബാവയുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ 2,3 തിയ്യതികളിലാണ് ആഘോഷിക്കുക. തിങ്കളാഴ്ച വൈകുന്നേരം 5.00 ന് വികാരി ഫാ. അജു ചാക്കോ അരത്തമാംമൂട്ടിൽ കൊടിയേറ്റും. 6. 30ന് താഴമുണ്ട കുരിശുപള്ളിയിൽ സന്ധാപ്രാർത്ഥന, പ്രസംഗം നേർച്ച, ആശീർവാദം എ ന്നിവയുണ്ടാകും. പ്രധാന തിരുനാൾ ദിനമായ ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വി.മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഫാ.ബാബു നീറ്റുംങ്കര,ഫാ.സോജൻ വാണാക്കടി,ഫാ.അലക്സ് പന്തനാൽ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.
മദ്ധ്യസ്ഥപ്രാർത്ഥന, പ്രസംഗം, തുടർന്ന് താഴമുണ്ട കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശീർവാദം,പൊതുസദ്യ എന്നിവയുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചയ്ക്ക് 1.00 മണിക്ക് കൊടി ഇറക്കും






Leave a Reply