November 4, 2026

പുല്‍പ്പള്ളി പോലീസ് സ്റ്റേഷൻ എസ്.ഐ യെ ദിവസങ്ങള്‍ക്കുള്ളില്‍ വൈത്തിരിയിലേക്ക് സ്ഥലം മാറ്റിയ നടപടിയില്‍ പ്രതിഷേധം

0
IMG_20230923_150302.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ എസ്.ഐ ആയി ചാര്‍ജ് ഏറ്റെടുത്ത കെ എം സന്തോഷ് മോനെ ദിവസങ്ങള്‍ക്കുള്ളില്‍ വൈത്തിരിയിലേക്ക് സ്ഥലം മാറ്റിയ നടപടിയില്‍ പ്രതിഷേധം ഉയരുന്നു. പുല്‍പ്പള്ളി മേഖലയിലെ മദ്യ മയക്കുമരുന്ന് മാഫിയകളെ അമര്‍ച്ച ചെയ്യാനായി ശക്തമായി പ്രവര്‍ത്തിച്ച എസ്.ഐയെ സ്ഥലംമാറ്റിയ നടപടി പ്രതിഷേധാര്‍ ഹമാണെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.
ചാര്‍ജെടുത്ത് ഒരുമാസം തികയും മുന്നേ എസ്.ഐ യെ ഭരണസ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റുക യായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. പ്രസിഡന്റ് ഇ.കെ. സനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പി. പത്മനാഭന്‍, കെ.ഡി, ഷാജിദാസ്, തൃദീപ് കുമാര്‍, പി.ആര്‍. സുഭാഷ്, കെ.കെ. അരുണ്‍, അമല്‍ അമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *