October 9, 2026

പാര്‍ലിമെന്റില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മന്ത്രിയും എ ഐ സി സി അംഗവുമായ പി കെ ജയലക്ഷ്മി

0
IMG_20230923_141538.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പാര്‍ലിമെന്റില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മന്ത്രിയും എ ഐ സി സി അംഗവുമായ പി കെ ജയലക്ഷ്മി. എന്നാല്‍ പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക വിഭാഗത്തിലെ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ കാലം തൊട്ട് പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതു കൊണ്ട് മാത്രമായില്ലന്നും നടപ്പാക്കാന്‍ വൈകുന്നത് ശരിയല്ലന്നും ജയലക്ഷ്മി പറഞ്ഞു. ബില്ലിന്റെ പിന്നാക്ക സംവരണത്തെ കുറിച്ച് ആശങ്കയുണ്ട്. ഈ ആശങ്ക പരിഹരിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനുണ്ടന്നും ജയലക്ഷ്മി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *