October 10, 2026

മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ രമേശൻ ഏഴോക്കാരന് സ്വീകരണം നൽകുന്നു

0
20230923_185913.jpg
By ന്യൂസ് വയനാട് ബ്യൂറോ
പോരൂർ: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അധ്യാപകനുള്ള 2022-23 ലെ അവാര്‍ഡ് ജേതാവും പോരൂര്‍ ഗവ.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനുമായ രമേശന്‍ എഴോക്കാരന് സ്വീകരണം നൽകുന്നു. പൗരവലിയുടെയും, സ്‌കൂള്‍ പി.ടി എയുടെയും നേതൃത്വത്തില്‍ സെപ്തംബര്‍ 25 ന് രാവിലെ 10 മണിക്ക് പോരൂര്‍ ഗവ: എല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് സ്വീകരണം.
സ്വീകരണ യോഗം ഒ.ആര്‍ കേളു ഉദ്ഘാടന ചെയ്യും. മുദ്രിതം പതിപ്പിന്റെ പ്രകാശനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റില്‍ ബേബി ചടങ്ങില്‍ നിര്‍വഹിക്കും. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അധ്യക്ഷത വഹിക്കും. വാര്‍ത്ത സമ്മേളത്തില്‍  സ്വാഗതസംഘം ചെയര്‍മാനും ഗ്രാമ പഞ്ചായത്ത് അംഗവുമായ മനോഷ് ലാല്‍, ജനറല്‍ കണ്‍വീനര്‍ സൗമ്യ തോമസ്, പി.ടി.എ പ്രസിഡന്റ് എം.കെ ശ്രീജിത്ത്, മനോജ് കല്ലരിക്കാട്ട്, സുധ കെ.എസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *