May 5, 2026

ഡബ്ല്യു.എം.ഒ യു.എ.ഇ നാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

0
IMG_20230924_134209.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് മുസ്ലിം യതീംഖാന (ഡബ്ല്യു.എം.ഒ) യു.എ.ഇ ചാപ്റ്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു. ദിബ്ബ് കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങ് റാഷിദ് തങ്ങൾ റാസൽഖൈമ ഉദ്ഘാടനം ചെയ്തു. ഡബ്ല്യു.എം.ഒ നടപ്പിൽ വരു ത്താൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും, യു.എ.ഇയിൽ നടത്തി വരുന്ന പ്രവർത്ത നങ്ങളെ കുറിച്ചും മജീദ് മണിയോടൻ വിശദീകരിച്ച് സംസാരിച്ചു. ഡബ്ല്യു.എം.ഒയുടെ സാമൂഹിക പ്രവർത്തനങ്ങൾക്കായി സ്ഥിരവരുമാനം ലക്ഷ്യം വെച്ച് ആവിഷ്കരിച്ച പദ്ധതി യു.എ.ഇ കമ്മിറ്റി എറ്റെടുക്കാൻ തീരുമാനിച്ചു. യു.എ.ഇയിലെ വിവിധ ഏരിയ കളിൽ ഡബ്ല്യു.എം.ഒയുടെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനുള്ള മാർഗങ്ങൾ യോഗം മുന്നോട്ടു വെച്ചു. യു.എ.ഇയിലെ വിവിധ എമിറേറ്റ്സ് കമ്മിറ്റികളുടെ പ്രധാന ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. കെ.പി മുഹമ്മദ് ഹാജി ദുബൈ, അബ്ദുൽ കലാം ഫുജൈറ, ഹമീദ് കൂരിയാടൻ അൽ ഐൻ, റിയാസ് അബുദാബി, മൊയ്തു മക്കിയാട് ദുബൈ, സലീം ആർ.വി അജ്മാൻ, മുഹമ്മദ് കുഞ്ഞി അബുദാബി, ഖാദർ കുട്ടി നടവന്നൂർ റാസൽ ഖൈമ, നൗഷാദ് അൽഐൻ, ഹസൈനാർ റാസൽ ഖൈമ, അഡ്വ. അഷ്റഫ് അജ്മാൻ, യു.പി മൂസ മാസ്റ്റർ, ഇസ്മയിൽ ഹാജി തുടങ്ങിയവർ സംസാരിച്ചു. മൊയ്തു മക്കിയാട് ദുബൈ നന്ദി പറഞ്ഞു.
യു.എ.ഇ നാഷണൽ കമ്മിറ്റി ഭാരവാഹികളെ റാഷിദ് തങ്ങൾ റാസൽ ഖൈമ പ്രഖ്യാ പിച്ചു. ഭാരവാഹികളായി സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവി, പാലുളളതിൽ അമ്മദ് ഹാജി, മുഹമ്മദ് കുട്ടി ഫൈസി അച്ചൂർ, ഹമീദ് ഹാജി ഉമ്മുൽ ഖുവൈൻ, എ.കെ അബ്ദുല്ല ഹാജി, റാഷിദ് തങ്ങൾ റാസൽഖൈമ (രക്ഷാധികാരികൾ), കുഞ്ഞ മ്മദ് ഹാജി ദിബ്ബ് (പ്രസിഡണ്ട്), മജീദ് മണിയോടൻ (ജനറൽ സെക്രട്ടറി), അഡ്വ. മുഹമ്മദ് അലി മക്കിയാട് (ട്രഷറർ), ഹമീദ് കൂരിയാടൻ അൽഐൻ, അഡ്വ. യു.സി അബ്ദുല്ല ഷാർജ ( വൈസ് പ്രസിഡണ്ടുമാർ), അബ്ദുൽ കലാം ഫുജൈറ, ഷംസീർ കുറ്റ്യാടി അജ്മാൻ (ജോയിന്റ് സെക്രട്ടറിമാർ), മൊയ്തു മക്കിയാട് (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *