May 5, 2026

ബൈക്കിൽ കടത്തികൊണ്ടുവന്ന കഞ്ചാവ് പിടികൂടി

0
IMG_20230924_110941.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : എക്സൈസ് മൊബെൽ ഇന്റർവെൻഷൻ യൂണിറ്റ് പാർട്ടിയും ബത്തേരി റെയിഞ്ച് പാർട്ടിയും സംയുക്തമായി പുൽപ്പള്ളി പെരിക്കല്ലൂർ, മരക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ മരക്കടവ് ഡിപ്പോ ഭാഗത്ത് വെച്ച് കെ എൽ -52 ആർ 7855നമ്പർ പൾസർ ബൈക്കിൽ കടത്തികൊണ്ടുവന്ന 102 ഗ്രാം കഞ്ചാവ് പിടികൂടി . കഞ്ചാവ് കടത്തികൊണ്ടുവന്ന സു. ബത്തേരി താലൂക്കിൽ പാടിച്ചിറ വില്ലേജിൽ പാറേക്കാട്ടിൽ ഡിനിൽ സാബു (24) എന്നയാളെയും അഭിജിത് ടി കെ (20) കുളത്തിങ്കൽ വീട് മഞ്ചേരി കാവന്നൂർ എന്ന ആളെയും അറസ്റ്റ് ചെയ്ത് എൻ ഡി പി എസ് കേസ് എടുത്തു. പ്രതികളേയും തൊണ്ടിമുതലുകളും തുടർ നടപടികൾക്കായി കോടതിയിൽ ഹാജരാക്കി. പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുള്ള ആളാണ് അറസ്റ്റ് ചെയ്ത ഡിനിൽ സാബു ..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *