June 20, 2026

മുന്‍ പിഎഫ് ഐ നേതാവിന്റെ വീട്ടില്‍ ഡയറക്ടര്‍ ഓഫ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

0
IMG_20230925_102627.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി ചെറ്റപ്പാലത്ത് മുന്‍ പിഎഫ് ഐ നേതാവിന്റെ വീട്ടില്‍ ഡയറക്ടര്‍ ഓഫ് എന്‍ഫോഴ്‌സ്‌മെന്റ് ( ഇഡി ) റെയ്ഡ് നടത്തുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ( പി എഫ് ഐ) യുടെ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം പൂഴിത്തറ അബ്ദുള്‍ സമദിന്റെ വീട്ടിലാണ് പരിശോധന നടത്തുന്നത്. കണ്ണൂരില്‍ നിന്നുള്ള സായുധ സി ആര്‍ പി എഫ് സേനാംഗങ്ങളുടെയും, പോലീസിന്റെയും കനത്ത സുരക്ഷയിലാണ് പരിശോധന. സംസ്ഥാന വ്യാപകമായി പി എഫ് ഐ നേതാക്കളുടെ സ്വത്ത് കണ്ട് കെട്ടിയപ്പോള്‍ അബ്ദുള്‍ സമദിന്റെയും സ്വത്ത് വകകള്‍ കണ്ട് കെട്ടാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി അന്ന് റവന്യു അധികൃതര്‍ വീടും പരിസരവും അളന്ന് തിട്ടപ്പെടുത്തിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *