June 20, 2026

തിരുശേഷിപ്പ് പുനഃസ്ഥാപിക്കലും പ്രഥമ ബലി അർപ്പണവും നടന്നു

0
IMG_20230925_124124.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: ജീവിതത്തിൽ നന്മകൾ ചെയ്യുമ്പോഴാണ് നമ്മുടെ ഒക്കെ ശേഷിപ്പുകൾ ജീവിത ശേഷം തിരുശേഷിപ്പുകളായി മാറ്റപ്പെടുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ അഭി.ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു. 
പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള താഴമുണ്ട കുരിശുപള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് പുനഃസ്ഥാപിക്കലും പ്രഥമ ബലി അർപ്പണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. മെത്രാപ്പോലീത്ത.
വികാരി ഫാ. അജു ചാക്കോ അരത്തമാംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പ, ഫാ.ബാബു നീറ്റുംങ്കര, ഫാ.ജോർജജ് നെടുംന്തള്ളിൽ, ഫാ.ഷാൻ ഐക്കരകുടി, ഫാ. ലിജോ തമ്പി, ഗീവർഗ്ഗീസ് വെട്ടിക്കാട്ടിൽ, ഷാജു ചേലാട്ട് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *