May 19, 2024

പനവല്ലിയെ ഭീതിയിലാഴ്ത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള നടപടി തുടങ്ങി

0
Img 20230925 163249.jpg
പനവല്ലി: കാട്ടിക്കുളത്തിന് അടുത്ത് പനവല്ലിയിലും പരിസര പ്രദേശങ്ങളിലും ഭീതിവിതച്ച കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങി. കഴിഞ്ഞ രണ്ട് മാസത്തോളം പനവല്ലിയിലും അടുത്തുള്ള പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം പതിവാണ്. 
ഇന്നലെ ഉച്ചയോടെ കടുവയെ മയക്കുവെടിവെച്ചു പിടികൂടുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ വനപാലകസംഘം പനവല്ലി മേഖലയിലെ എസ്റ്റേറ്റുകളും മറ്റും കേന്ദ്രീകരിച്ച് തിരച്ചില്‍ ആരംഭിച്ചു.
 മുത്തങ്ങയില്‍ നിന്നുള്ള വെറ്ററിനറി ഓഫീസര്‍ ഡോ.അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള 20 അംഗ മയക്കുവെടി സംഘം നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍, സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്ന ഉള്‍പ്പെടെയുള്ള വനപാലകരുമായി ആശയവിനിമയം നടത്തിയാണ് തിരച്ചില്‍ ആരംഭിച്ചത്.
 പലരും വീടിനു സമീപത്ത് പകലും രാത്രിയുമായി കടുവയെ കണ്ടതായി പറഞ്ഞു. വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നത് കർഷകർക്ക് തീരാ വേദനയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *