August 2, 2026

25 വർഷങ്ങളുടെ ചരിത്രവും.. വിജയഗാഥയുടെ ഓർമ്മപ്പെടുത്തലുമായി,എടപ്പെട്ടി ഗവ.എല്‍ പി സ്‌കൂള്‍ രജതജൂബിലിക്ക് തുടക്കമായി

0
IMG_20230925_184018.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എടപ്പെട്ടി ഗവ.എല്‍ പി സ്‌കൂള്‍ രജതജൂബിലിക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രദേശവാസികള്‍ക്കുമായി 25 അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കും.
സ്‌കൂള്‍ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് രജതജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്നത്. ആഘോഷപരിപാടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ഷീബ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ്വാധ്യാപക സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കായി നിര്‍മ്മിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷറഫ് ചിറക്കല്‍ പൂര്‍വ്വാധ്യാപകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ലീന സി നായര്‍ , പ്രധാനാധ്യാപകന്‍ പി എസ് ഗിരീഷ് കുമാര്‍ , എന്‍ പി ജിനേഷ് കുമാര്‍ , വിജി ജിജിത്ത്, നാരായണി കോല്‍പ്പാറ, ജെയിന്‍ ആന്റണി, മോളി ജോര്‍ജ് , കെ എം ജോഷി, എം എച്ച് ഹഫീസ് റഹ്മാന്‍ , പി. അമൃത വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി 1998 ലാണ് എടപ്പെട്ടി ഗവ.എല്‍ പി സ്‌കൂള്‍ നിർമിതമായത്. കര്‍മ്മപഥത്തില്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ട് രജത ജൂബിലി നിറവിലെത്തി നാടിന് അഭിമാനമായിരിക്കുകയാണ് ഈ സ്കൂൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *