May 19, 2024

അമ്പലവയലിൽ നാടന്‍ ഭക്ഷ്യവിള നേഴ്‌സറി ഉദ്ഘാടനം ചെയ്തു

0
Img 20230925 183535.jpg
അമ്പലവയല്‍: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 'ശ്രീ' പദ്ധതിയുടെ ഭാഗമായി അമ്പലവയല്‍ പഞ്ചായത്തിലെ നെല്ലാറച്ചാലില്‍ നാടന്‍ ഭക്ഷ്യ വിളകളുടെ സംരക്ഷണ-പ്രദര്‍ശന തോട്ടവും നേഴ്സറിയും ആരംഭിച്ചു. ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ ഉദ്ഘാടനം ചെയ്തു. അന്യം നിന്നു കൊണ്ടിരിക്കുന്ന പരമ്പരാഗത കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, ഫലവര്‍ഗ്ഗങ്ങള്‍, മറ്റ് വിളയിനങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതിനും, അവ പൊതുസമൂഹത്തിന് ലഭ്യമാകണമെന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി ആരംഭിച്ചത്.
നെല്ലാറ പട്ടിക വര്‍ഗ്ഗ കര്‍ഷക സംഘത്തിന്റെ പങ്കാളിത്തത്തോടെ തയ്യാറാക്കിയ നെല്ലാറ നാടന്‍ ഭഷ്യവിള നേഴ്സറിയില്‍ വിവിധയിനത്തില്‍പെട്ട 23 ലധികം കാച്ചിലുകള്‍, കാട്ടു കിഴങ്ങുകള്‍, വിവധ ഇനത്തില്‍പ്പെട്ട ചേമ്പ്, വാഴ, മഞ്ഞള്‍, മരച്ചീനി, നാടന്‍ ഫലവര്‍ഗ്ഗങ്ങള്‍ എന്നിവയുണ്ട്. 
ഓരോ ഇനങ്ങളുടെയും പ്രാദേശിക നാമവും, ശാസ്ത്രീയനാമവും രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കൃഷി ഓഫീസര്‍ കെ.മമ്മൂട്ടി, അമ്പലവയല്‍ കൃഷി ഓഫീസര്‍ ലിഞ്ജു തോമസ്, കൃഷി വിജ്ഞാന്‍ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ അരുള്‍ അരസന്‍, അനു അല്‍ഫോന്‍സാ, ആര്‍.ജി.സി.ബി സയിന്റിസ്റ്റുമാരായ ഡോ പി.മനോജ്, ഡോ. എന്‍.പി അനീഷ്. ആര്‍.ജി.സി.ബി പ്രവര്‍ത്തകര്‍, മേപ്പാടി ജി .എച്ച് .എസ്.എസ്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, നെല്ലാറ പട്ടികവര്‍ഗ കര്‍ഷക സംഘത്തിലെ അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *