May 5, 2026

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുന:സ്ഥാപിക്കണം ; ജോയിന്റ് കൗണ്‍സില്‍

0
20230926_112931.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : ജീവനക്കാരെ രണ്ട് തട്ടിലാക്കിയ കോര്‍പറേറ്റ് പദ്ധതിയായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുന:സ്ഥാപിക്കണമെന്ന് സിവില്‍ വൈത്തിരി മേഖലാ സംയുക്ത കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു . 2023 നവംമ്പര്‍ 1 ന് കാസര്‍കോഡ് നിന്നും ആരംഭിച്ച് ഡിസംമ്പര്‍ 7 ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന സിവില്‍ സര്‍വ്വീസ് സംരക്ഷണയാത്രയുമായി ബന്ധപ്പെട്ട സംയുക്ത കണ്‍വന്‍ഷന്‍ , ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ:എസ്.പി സുമോദ് ഉദ്ഘാടനം ചെയ്തു . സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാര്‍ അഹോരാത്രം പ്രയത്‌നിക്കുന്ന സര്‍ക്കാര്‍ ജീവനകാരുടെ തടഞ്ഞ് വെക്കപ്പെട്ടിരിക്കുന്ന ശമ്പള പരിഷ്‌കരകുടിശിക, ക്ഷാമബത്ത കുടിശിക തുടങ്ങിയ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കമെന്നും , കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു .
ജോയിന്റ് കൗണ്‍സില്‍ സിവില്‍ മേഖലാ പ്രസിഡണ്ട് നൗഫല്‍. സി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈത്തിരി മേഖലാ സെക്രട്ടറി രാധിക എ.സി സ്വഗതം പറഞ്ഞു . ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ബിനില്‍ കുമാര്‍ ടി.ആര്‍ , ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ റഷീദ പി.പി , വിനോദ്. എന്‍, വൈത്തിരി മേഖലാ പ്രസിഡണ്ട് നൗഷാദ് കെ.കെ , സിവില്‍ മേഖലാ സെക്രട്ടറി ലിതിന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *