June 20, 2026

അംഗൻവാടി നിയമനം ; ഭരണസമിതി പാർട്ടി വൽക്കരിച്ചതിൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു

0
20230927_153244.jpg
By ന്യൂസ് വയനാട് ബ്യൂറോ
  തരുവണ : അംഗൻവാടി വർക്കർ ഹെൽപ്പർ. നിയമനത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പാർട്ടി പ്രവർത്തകർക്ക് മാത്രം വീതിച്ചെടുത്ത ഭരണസമിതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
 യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പാർട്ടി പ്രവർത്തകരെ മാത്രം തിരുകി കയറ്റുകയും, എക്സ്പീരിയൻസ് ഉള്ളവരെയും, താൽക്കാലിക നിയമനം നടത്തിയവരെയും പരിഗണിക്കാതെ പാർട്ടി പ്രവർത്തകരെ മാത്രം പരിഗണിച്ച് നിയമനം നടത്തിയതിൽ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. യോഗത്തിൽ. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി.
 മോയി ആറങ്ങാടൻ. സ്വാഗതം പറയുകയും. പ്രസിഡണ്ട്. പിസി ഇബ്രാഹിം ഹാജി. അധ്യക്ഷത  വഹിച്ചു. അമ്മത് കൊടുവേരി. സി സി അബ്ദുള്ള. മമ്മൂട്ടി അലുവ. പി കെ ഉസ്മാൻ. കെ കെ സി റഫീഖ്. ഷറഫു മാടമ്പള്ളി എന്നിവർ പ്രസംഗിക്കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *