September 9, 2026

പുതുശ്ശേരി ഗവ. ആയുർവേദ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ എൻ.എ.ബി.എച്ച് കേന്ദ്ര സംഘം സന്ദർശനം നടത്തി

0
IMG_20230927_171810.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരി ഗവ. ആയുർവേദ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി കേന്ദ്ര സംഘം സെൻ്ററിൽ സന്ദർശനം നടത്തി. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം ,രോഗീസുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളുടെ നിലവാരം സംഘം വിലയിരുത്തി. നാഷണൽ ആയുഷ് മിഷൻ്റെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശങ്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ ഓഫിസർ ഡോ.ടി ശാന്തിനി വെൽനെസ്സ് സെൻററിനെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിവരണം നൽകി. എൻ.എ.ബി.എച്ച് പ്രതിനിധി ഡോ.പി.പി രാജൻ്റെ നേതൃത്വത്തിൽ സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. വാർഡ് മെമ്പർ സിനി തോമസ് , നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക് പ്രോഗ്രാം മാനേജർ ഡോ.അനീന പി ത്യാഗരാജ്, എൻ.എ.ബി.എച്ച് ഫെസിലിറ്റേറ്റർ ഡോ.ജിതിൻ ഔസേപ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ്, യോഗ ഇൻസ്‌ട്രക്ടർ സതിദേവി, ഡോ.ജനിത, ആശുപത്രി ജീവനക്കാരായ വി സുകുമാരൻ, കെ.കെ കുഞ്ഞാമൻ , സി.കെ ഭാസ്ക്കരൻ , ആശ വർക്കർമാർ, എച്ച്.എം.സി മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *