May 20, 2024

നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് അസ്സസ്മെൻറിൻ്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

0
Img 20230929 155256.jpg
മീനങ്ങാടി : നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് അസ്സസ്മെൻറിൻ്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ നിർവഹിച്ചു.
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ.വിനയൻ അധ്യക്ഷത വഹിച്ചു.NABHഅസ്സസർ പി.പി.രാജൻ, ആയൂർവേദ ഡി.എം.ഒ.ഡോ.എ.പ്രീത. ഹോമിയോ ഡി.എം.ഒ.ഡോ. സി.വി.ഉമ, ഡി.പി.എം ഡോ.അനീന പി ത്യാഗരാജ്, NAM NABH ഫെസിലിറ്റേറ്റർ ഡോ. ജിതിൻ ഔസേപ്‌ , NAM മെഡിക്കൽ ഓഫീസർ ഡോ.അനു ജോസ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ , എച്ച്.എം.സി പ്രതിനിധികൾ സ്റ്റഫംഗങ്ങൾ പങ്കെടുത്തു.ഡോ.സൗമ്യചന്ദ്രൻ വിഷയമവതരിപ്പിച്ചു. മീനങ്ങാടി ഗവ. ആയൂർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.നിഷ ബി.കെ നന്ദി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് ശേഷം NABHഅസ്സസർ സ്ഥാപനം പരിശോധിച്ചു. ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ആശാ വർക്കർമാർ, എച്ച്.എം.സി. പ്രതിനിധികൾ,രോഗികളെയും കണ്ട് ചോദിച്ചും സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ച് നിലവാരം ഉറപ്പു വരുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *