May 20, 2024

മാനന്തവാടി ഉപജില്ല സ്‌കൂള്‍ കായികമേളയ്ക്ക് ആവേശകരമായ തുടക്കം

0
20230929 185833.jpg
മാനന്തവാടി: മാനന്തവാടി ഉപജില്ല സ്‌കൂള്‍ കായികമേളയ്ക്ക് ആവേശകരമായ തുടക്കം. രണ്ടായിരത്തിയെണ്ണൂറിലധികം കായിക പ്രതിഭകള്‍ മൂന്ന് ദിവസം മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മാറ്റുരയ്ക്കും. നൂറ്റിമൂന്ന് സ്‌കൂള്‍ തല മത്സരങ്ങള്‍ക്ക് ശേഷമാണ് ഉപജില്ലാതല മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ഗ്രൗണ്ടില്‍ മാനന്തവാടി എ.ഇ.ഒ ഗണേഷ് എം.എം പതാക ഉയര്‍ത്തിയോടെ ട്രാക്ക് ഉണര്‍ന്നു. മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ ഒ.ആര്‍ കേളു കായിക മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു.സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ മെഡല്‍ നേടിയ ഗോലു സോങ്കര്‍, ദില്‍ മിത്ത് എന്നിവര്‍ ദീപശിഖ തെളിയിച്ചു.ജേക്കബ് സെബാസ്റ്റ്യന്‍, അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, കെ.കെ.സുരേഷ്, സലീം അല്‍ത്താഫ്, ജോണ്‍സണ്‍ കെ.ജി, പി.വി. ബിനു, ജിജി കെ.കെ, സന്തോഷ് കെ.കെ, സുനില്‍ എം.ജി എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *