June 20, 2026

ദീർഘ ദൂര ബസുകൾ രാത്രി കല്പറ്റ പുതിയ സ്റ്റാന്റിൽ പ്രവേശിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് എഐടിയുസി

0
IMG_20230930_145153.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: കല്പറ്റയിൽ ദീർഘ ദൂര ബസുകൾ രാത്രിയിൽ പുതിയ സ്റ്റാന്റിൽ പ്രവേശിക്കുമെന്ന് ഉറപ്പ് കിട്ടിയതായി എഐടിയു സി. കഴിഞ്ഞ മൂന്ന് ദിവസമായി എഐടിയുസി മോട്ടോർ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കൽപറ്റ സമരം നടത്തിവരികയായിരുന്നു. ഇന്നലെ മുതൽ സ്റ്റാന്റിൽ പ്രവേശിക്കാത്ത ബസുകൾ പ്രവർത്തകർ തടഞ്ഞിരുന്നു. ഇന്ന് സമരക്കാരുമായി കൽപറ്റ പൊലീസ് സ്റ്റേഷനിൽ നടത്തിയ ചർച്ചയിലാണ് കെ എസ് ആർടിസ് അധികൃതരും പൊലിസും ഉറപ്പ് നൽകിയത്. രത്രിയിൽ ദീർഘ ദൂര ബസുകളൊന്നും സ്റ്റാന്റുകളിൽ പ്രവേശിക്കാത്തത് യാത്രകാർക്ക് ദുരിതമായ സാഹചര്യത്തിലാണ് എ ഐ ടി യു സി പ്രക്ഷോഭം ആരംഭിച്ചത്.
അതേസമയം ഇപ്പോൾ നൽകിയ ഉറപ്പുകൾ ലംഘിച്ചാൽ ശക്തമായ സമരം തുടരുമെന്ന് മോട്ടോർ തൊഴിലാളി യൂണിയൻ എ ഐ ടി യു സി ജില്ലാ കമ്മിറ്റി അംഗം സി പി റിയാസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *