May 5, 2026

ലോഡ്ജ് ജീവനക്കാരനെ മർദിച്ച സംഭവം കുറ്റക്കാർക്ക് എതിരെ വധശ്രമത്തിന് കേസെടുക്കണം ; വയനാട് ടൂറിസം അസോസിയേഷൻ

0
20231001_185751.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :വ്യാഴാഴ്ച പുലർച്ചെ എരുമതെരുവിലെ സന്നിധി ലോഡ്ജിൽ മദ്യപിച്ചെത്തിയ തലശ്ശേരി സ്വദേശികളായ രണ്ട് യുവാക്കൾ പണം ഇല്ലാതെ റൂം ആവശ്യപ്പെടുകയും തരാൻ സാധിക്കില്ല എന്ന് പറഞ്ഞതോടുകൂടി റിസപ്ഷനിൽ ഉണ്ടായിരുന്ന യൂ.കെ രാജൻ എന്ന ആളെ അതിക്രൂരമായി ആക്രമിക്കാനിടയായ സംഭവത്തിൽ പോലീസ് നിസ്സാര കേസ് ഫയൽ ചെയ്യുകയും സ്റ്റേഷൻ ജാമ്യത്തിൽ പ്രതികളെ വിട്ടുഅയക്കുകയും ആണ് ഉണ്ടായത്. ഇവർക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേസെടുക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *