August 1, 2026

തലപ്പുഴയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: കമ്പമല ആക്രമണത്തിന് പിന്നിലുള്ളവരെന്ന് സൂചന

0
IMG_20231002_145308.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: വയനാട് തലപ്പുഴ ചുങ്കം പൊയിലില്‍ മാവോയിസ്റ്റ് സംഘമെത്തി.
അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമാണ് തലപ്പുഴയിലെത്തിയതെന്ന് സ്ഥിരീകരണം.
പ്രദേശവാസിയായ വെളിയത്ത് ജോണിയുടെ വീട്ടിലാണ് സംഘമെത്തിയത്. രാത്രി ഏഴരയോടെ വീട്ടിലെത്തിയ സംഘം പത്തര വരെ ജോണിയുടെ വീട്ടില്‍ ചിലവഴിച്ചു. ലാപ്‌ടോപ്പും മൊബൈലും ചാര്‍ജ്ജ് ചെയ്ത മാവോ വാദികള്‍ കമ്പമല വിഷയവുമായി ബന്ധപ്പെട്ട പത്ര കട്ടിംഗും വീട്ടുകാരില്‍ നിന്നും വാങ്ങി. തുടര്‍ന്ന് പലചരക്ക് സാധനങ്ങളും മറ്റും വീട്ടുകാരോട് ചോദിച്ച് വാങ്ങിയ ശേഷം മടങ്ങി പോകുകയും ചെയ്തു.
 എന്നാൽ ജോണിയുടെ വീട്ടിലെത്തുന്നതിന് മുന്‍പ് സമീപത്തെ മറ്റാരു വീട്ടിലും സംഘം പോയിരുന്നതായും സൂചനയുണ്ട്. സെപ്തംബര്‍ 28 ന് കമ്പമല വന്ന് കെഎഫ്ഡിസി ഓഫീസ് അടിച്ചു തകര്‍ത്ത മൊയ്ദീന്‍ അടക്കമുള്ള സംഘമാണ് വന്നതെന്നാണ് സൂചന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *