May 21, 2024

ബത്തേരി സര്‍വജന സ്‌കൂള്‍ ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്തു

0
Img 20231005 203823.jpg
ബത്തേരി: കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി .സ്‌കൂള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി സര്‍ലജന ഗവ.ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച ആധുനിക ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ആധുനിക ലാബ് സൗകര്യം, അത്യാധുനിക ലൈബ്രറി, കായിക പരിശീലനത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗുണമേന്മയുള്ള വിദ്യാഭാസം നല്‍കുന്നതോടൊപ്പം അവരുടെ കലാ കായിക രംഗത്തെ കഴിവ് വര്‍ദ്ധിപ്പിക്കാനും ശ്രദ്ധിക്കണം. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഹാപ്പിനസ് കോര്‍ണര്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു .ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. അസി. എഞ്ചിനീയര്‍ വി.ജി ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു. ചടങ്ങില്‍ സ്‌കില്‍ ഷെയര്‍ 23 പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നടന്നു.3.27 കോടി രൂപ ചെലവിലാണ് മൂന്ന്‌നില കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. 15 സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, 3 ബോയ്‌സ് ടോയ്ലറ്റ് , 3 ഗേള്‍സ് ടോയ്‌ലെറ്റ് ബ്ലോക്ക്, ഒരു ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, ലിഫ്റ്റ് എന്നിവയാണ് പുതിയ സ്‌കൂള്‍ കെട്ടിടത്തില്‍ സജ്ജമായത്. 2 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പും, ഒരു കോടി രൂപ കിഫ്ബിയുമാണ് കെട്ടിട നിര്‍മ്മാണത്തിന് നുവദിച്ചത്. നഗരസഭയുടെ 25 ലക്ഷം രൂപ ചെലവിലാണ് ലിഫ്റ്റ് നിര്‍മ്മാണം, ഫയര്‍ സേഫ്റ്റി, മുറ്റം ഇന്റര്‍ലോക്ക് എന്നീ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *