സൈക്കിൾ പോളോ ജില്ലാ ചാമ്പ്യൻഷിപ് ഒക്ടോബർ 8 ന് ബത്തേരി ഐഡിയൽ സ്നേഹഗിരി സ്കൂൾ ഗ്രൗണ്ടിൽ
കൽപ്പറ്റ: വയനാട് ജില്ലാ സൈക്കിൾ പോളോ അസോസിയേഷൻ സംഘടിപ്പിക്കുന്ന സൈക്കിൾ പോളോ ചാമ്പ്യൻഷിപ് ഒക്ടോബർ 8 ഞായറാഴ്ച സുൽത്താൻ ബത്തേരി ഐഡിയൽ സ്നേഹഗിരി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത്. കെ. എസ്,
വൈസ് പ്രസിഡന്റ് സലീം കടവൻ, ഐഡിയൽ സ്നേഹഗിരി സ്കൂൾ പ്രിൻസിപ്പൽ സാദിഖ് കെ എം , സൈക്കിൾ പോളോ അസോസിയേഷൻ പ്രസിഡന്റ് സുധീഷ് സി. പി സെക്രട്ടറി സാജിദ് എൻ. സി, ട്രെഷറർ ഹരീഷ് കെ. വി എന്നിവർ പങ്കെടുക്കും.
സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ഉണ്ടാവുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രാവിലെ 8.30 ന് മുൻപായി വയസ്സ് തെളിയിക്കുന്ന രേഖകളുമായി സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9447469323 എന്ന ഫോൺ നമ്പറിൽ ബന്ധപെടുക.






Leave a Reply