August 2, 2026

സമര നാളുകളിലെ പോരാട്ട വീര്യം: തൃശ്ശിലേരിയിലെ ചെക്കോട്ട് കാളൻ ഓർമ്മയായി 

0
20231007_142640
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: തൃശ്ശിലേരി ചെക്കോട്ട് കാളൻ നിര്യാതനായി. ഇദ്ദേഹത്തിന് 81 വയസ്സായിരുന്നു. തിരുനെല്ലി തൃശിലേരി സമരങ്ങളിൽ പ്രതിചേർക്കപ്പെട്ട് ഏഴ് വർഷത്തെ ജയിൽ ജീവിതം അനുഭവിച്ച സഖാവാണ് എം.പി കാളൻ. അടിയോരുടെ പെരുമനായ നക്സൽ വർഗീസിന്റെ സമരമുഖങ്ങളിൽ നിരവധി തവണ പങ്കെടുത്തു. അദ്ദേഹത്തിന് ഒപ്പം നിലകൊണ്ടു… വയനാടിന്റെ ചരിത്രത്തിൽ പോരാട്ടത്തിന്റെ ദിനങ്ങൾക്കൊപ്പം ഈ പേരും ചേർത്തുവെക്കാം..!

 

ഭാര്യ : വെള്ള, മക്കൾ : വിജയൻ , ജയൻ , ബിന്ദു, ബിനു, മരുമക്കൾ : ബിന്ദു, പ്രീത, ചാത്തൻ, സിന്ധു. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *