May 31, 2026

രാജീവ് ഗാന്ധി അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന് ആവശ്യം

0
IMG-20231007-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : പയ്യമ്പള്ളി രാജീവ് ഗാന്ധി അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിനെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച് പ്രവർത്തനം തടസ്സപ്പെടുത്തുന്ന പ്രവർത്തിയിൽ നിന്നും പിന്മാറണമെന്ന് പയ്യമ്പള്ളി വില്ലേജ് വികസന കമ്മിറ്റി.
രാഷ്ട്രീയപ്രേരീതമായി അനാവശ്യ വിവാദങ്ങൾ കൊണ്ടുവന്ന് ഇതിനുമുമ്പും സെന്ററിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ നോക്കിയിട്ടുണ്ട്. പാവപ്പെട്ട അനേകം രോഗികൾക്ക് ദിനംപ്രതി ചികിത്സ ലഭിക്കുന്ന സെന്ററിനെ തകർക്കാൻ ഒരു ഗൂഢ ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയവർ പയ്യമ്പള്ളി എന്ന പ്രദേശത്തെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ജനങ്ങൾ ഇത് നല്ല രീതിയിൽ മനസ്സിലാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു,ഷാജി ഇളയിടം, വർഗീസ് മുറിക്കണ്ടത്തിൽ, റോബി ജോർജ്, സജി മൂലമറ്റം, ആൽബർട്ട് എം ജെ എന്നിവർ സംബന്ധിച്ചു,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *