June 20, 2026

താളിപ്പാറക്കടവ് പാലം നാളെ ഉദ്ഘാടനം ചെയ്യും

0
IMG-20231007-WA0039.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്പറ്റ മാനന്തവാടി നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താളിപ്പാറക്കടവ് പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഹുല്‍ഗാന്ധി എം.പി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എസ് അജിത് റിപ്പോര്‍ട്ടവതരിപ്പിക്കും. നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് 21 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17.55 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *