June 25, 2026

കുടുംബശ്രീ ജില്ലാ മിഷൻ: മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0
20231009_195528
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നലോട്: കുടുംബശ്രീ ജില്ലാ മിഷനും ആയുഷ് ഹോമിയോ ചികിത്സ വകുപ്പും സംയുക്തമായി ചെന്നലോടില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ശാന്തിനഗര്‍ അംഗന്‍വാടിയില്‍ നടന്ന ക്യാമ്പ് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ ജെസ്സി തോമസ് അധ്യക്ഷത വഹിച്ചു. ജീവിതശൈലി രോഗനിര്‍ണയം, ആരോഗ്യ പരിശോധന, മരുന്നു വിതരണം എന്നിവ നടന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. റോബി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ചാര്‍ലി, സിഡിഎസ് എക്സിക്യൂട്ടീവ് അംഗം സാഹിറ അഷ്റഫ്, ജെന്‍ഡര്‍ റിസോഴ്സ് പേഴ്സണ്‍ ഉണ്ണിമായ ശിവദാസന്‍, ഊരുമൂപ്പന്‍ ചന്ദ്രന്‍ ശാന്തിനഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *