June 20, 2026

പടിഞ്ഞാറത്തറ അരിക്കളം കോളനിയിൽ സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചാരണം ആചരിച്ചു

0
IMG_20231011_201138.jpg
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: കേരള സർക്കാർ പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും, വയനാട് ആയുഷ് മെഡിക്കൽ യൂണിറ്റിന്റെയും നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചാരണം സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ അരിക്കളം കോളനിയിൽ വെച്ചായിരുന്നു പരിപാടി. ട്രൈബൽ എക്സ്സ്റ്റൻഷൻ ഓഫീസർ പി. കെ ഗണേഷ് കുമാർ സ്വാഗത പ്രസംഗം നടത്തി.
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ പരിപാടി ഉത്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പി എ അദ്ധ്യക്ഷ പ്രസംഗം നടത്തി.ഡോ അരുൺ ബേബി ആശംസകൾ അർപ്പിച്ചു.
ഗോത്ര മാനസിക ആരോഗ്യ രംഗത്തെ വെല്ലു വിളികളും, ആയുഷ് പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തെ കുറിച്ച് 
ഡോ വന്ദന വി. ടി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. മെന്റർ മഞ്ജു നന്ദി രേഖപ്പെടുത്തി. ആയുർവേദ, സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു. ഡോ: സിത്താര പർവീൺ, അരുൺ ജോസ്, സുർജിത്, പ്രിയേഷ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *